തിരുവനന്തപുരം:  ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ കൈക്കൊണ്ട പരസ്യനിലപാടിനെതിരെ തോമസ് ഐസക്ക്.   സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ്  ധനമന്ത്രി ഡോ. തോമസ് ഐസക്കിക്ക് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. തന്‍റെ വകുപ്പില്‍ അനാവശ്യമായി ഇടപെട്ടതാണ് തോമസ് ഐസക്കിന്‍റെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പുഫലം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റിലാണ് ലോട്ടറി പ്രശ്നം ചര്‍ച്ചയായത്.

ലോട്ടറികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന  ഉന്നതതല യോഗത്തിലെ ധാരണകള്‍ ചില ബാഹ്യശക്തികളുടെ പ്രേരണയ്ക്ക് വഴങ്ങി വി. എസ്. അട്ടിമറിച്ചുവെന്നും ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കേ വി. എസ്. എടുത്ത നിലപാടുകള്‍ മുന്നണിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഏതാനും സെക്രട്ടേറിയറ്റ് അംഗങ്ങളും ധനമന്ത്രിയെ പിന്തുണച്ചു. മതസാമുദായിക ശക്തികളുടെ ഏകീകരണമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി.