തിരുവനന്തപുരം: ലോട്ടറിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ധനമന്ത്രി ഡോ.തോമസ് ഐസക്. അന്വേഷണം വൈകാനിടയായ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കണമെന്ന് തോമസ് ഐസക് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തെ പാര്‍ട്ടി ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനസര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്നിരിക്കെ സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും തോമസ് ഐസക് വ്യക്തമാക്കി.