ഇന്ത്യയില്‍ മുഴുവന്‍ ലോട്ടറി വില്‍പ്പന നടക്കുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കോടിക്കണക്കിന് ലോട്ടറികളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. ആരാണ് ഈ വില്പനയ്‌ക്കെല്ലാം ഉത്തരവാദി. കോണ്‍ഗ്രസ്, ട്രഷറര്‍ തുടങ്ങിവരെല്ലാം ഈ ലോട്ടറി മാഫിയയെ സഹായിക്കുന്ന നിലപാടാണെടുത്തത്. കോടതി ഇതിനെതിരെ പല വട്ടം നിയമങ്ങള്‍ കൊണ്ടുവന്നതാണ്. കേന്ദ്ര ഗവണ്‍മെന്റാണ് ഇക്കാര്യത്തില്‍ എല്ലായ്‌പ്പോഴും തീരുമാനമെടുക്കേണ്ടത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലോട്ടറിയെ നിയന്ത്രിക്കാന്‍ കഴിയില്ല. അവര്‍ക്ക് നികുതി സ്വീകരിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ കൈകള്‍ കൂട്ടിക്കെട്ടി കേന്ദ്രസര്‍ക്കാര്‍ അവരുടെ ചുമതല നിറവേറ്റാതിരിക്കുകയാണ്. ഇതിന്റെ കുറ്റം സംസ്ഥാന സര്‍ക്കാരിന്റെ ചുമലിലാക്കുന്നു.

ലോട്ടറി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ല.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി ആരംഭിച്ചപ്പോള്‍ തന്നെ ഈ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് ഞാനൊരു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പതിനഞ്ചോ പതിനാറാ മെമ്മോറാണ്ടം അയച്ചു. യു.ഡി.എഫ് ഭരണകാലത്തെ വിശദമായ റിപ്പോര്‍ട്ടും വിജിലന്‍സ് കമ്മിഷണറുടെ ഉള്‍പ്പെടെയാണിത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിസാര നടപടികളാണെടുത്തിട്ടുള്ളത്. ഇതാണ് ശരിയായ അന്വേഷണത്തിന് തടസമാവുന്നത്.

സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ലിസ്റ്റില്‍ തന്നെ വി.എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നു. എന്നാല്‍ ചില നടപടിക്രമങ്ങള്‍ പിന്‍തുടരേണ്ടതുണ്ട്. ആദ്യം സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കണം. പിന്നീട് ഈ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിക്കേണ്ടതുണ്ട്. ഈ കാലതാമസമേ വി.എസിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ.