എഡിറ്റര്‍
എഡിറ്റര്‍
പഠിച്ച സ്‌കൂളിനോടുള്ള ഈ പ്രതിബദ്ധതയ്ക്ക്, ആദരവിന് നമോവാകം: തന്നെ കാണാനെത്തിയ ഇ. ശ്രീധരനെ അഭിനന്ദിച്ച് തോമസ് ഐസക്
എഡിറ്റര്‍
Tuesday 28th March 2017 1:56pm


തിരുവനന്തപുരം: പഠിച്ച എല്‍.പി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാനുള്ള ചുമതല ഡി.എം.ആര്‍.സിയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി കാണാനെത്തിയ മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഡി.എം.ആര്‍.സി സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സി അല്ലാത്തതിനാല്‍ ക്യാബിനറ്റില്‍ കൊണ്ട് പോയി ഡി.എം.ആര്‍.സിയ്ക്ക് ഇതിനുള്ള അനുവാദം കൊടുത്തുവെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


Don’t Miss: ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റു പോയ പത്ത് സ്മാര്‍ട്ട് ഫോണുകള്‍; ഐ.എച്ച്.എസിന്റെ പട്ടിക പുറത്ത്


ശ്രീധരന്‍ തന്നെ കാണാന്‍ വരുമെന്ന് അറിഞ്ഞപ്പോള്‍ അത് ലൈറ്റ് മെട്രോ സംബന്ധിച്ച ചര്‍ച്ചയ്ക്കായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ താന്‍ പഠിച്ച എല്‍.പി സ്‌കൂളിന്റെ ക്ലാസ് മുറികള്‍ പണിതു കൊടുക്കാനുള്ള ചുമതല ഡി.എം.ആര്‍.സിയ്ക്ക് നല്‍കണം എന്ന ലളിതമായ ആവശ്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ പഠിച്ച എല്‍.പി സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് തന്നെ അത്ഭുതപ്പെടുത്തിയത്. കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്താനും മറ്റു വിദ്യാഭ്യാസ പരിപാടികളിലും ഇടപെട്ടതിന്റെ ഒരു ചെറുവിവരണം അദ്ദേഹം നല്‍കി. പഠിച്ച സ്‌കൂളിനോട് ഇ. ശ്രീധരനുള്ള ആദരവിന് നമോവാകം. ഇത് പോലെ എല്ലാവരും നാം പഠിച്ച സ്‌കൂളുകളോട് കരുതല്‍ കാട്ടിയാല്‍ നമ്മുടെ പൊതുവിദ്യാഭ്യാസം എന്നേ മാറിയേനെയെന്നും മന്ത്രി പറഞ്ഞു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ദിവസം മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസില്‍ കാണാന്‍ വന്നു . നേരത്തെ സമയം ചോദിച്ചുറപ്പിച്ചു തന്നെയാണ് വന്നത് . ഞാന്‍ വിചാരിച്ചത് ലൈറ്റ്മെട്രോ സംബന്ധിച്ച ഏതെങ്കിലും ചര്‍ച്ചയ്ക്കു വന്നതാവും എന്നായിരുന്നു . അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിലെ ആവശ്യം വളരെ ലളിതമായിരുന്നു . താന്‍ പഠിച്ച എല്‍ പി സ്കൂളിന്റെ ക്ലാസ് മുറികള്‍ പണിതു കൊടുക്കാനുള്ള ചുമതല ഡി എം ആര്‍ സി ക്ക് നല്‍കണം എന്നതായിരുന്നു ആവശ്യം . ഇത്ര ചെറിയ ഒരു പണി ഡി എം ആര്‍ സി യെ ഏല്‍പ്പിക്കേണ്ടതുണ്ടോ എന്ന ചിന്തയിലാവാം ധനവകുപ്പ് പതിവ് സമ്പ്രദായത്തില്‍ തന്നെ ഇതും പണിതാല്‍ മതി എന്ന് നിര്‍ദ്ദേശിച്ചുവത്രേ . അത് കൊണ്ട് അദ്ദേഹം നേരിട്ട് ധനമന്ത്രിയെ കാണാന്‍ വന്നതാണ് .


Also Read: 77ാം വയസിലും ഇത്രയും ആവേശകരമായി പ്രണയിക്കാന്‍ കഴിവുള്ള ഒരാളെ അംഗീകരിക്കാനുള്ള ചങ്കൂറ്റമാണ് കേരളം കാണിക്കേണ്ടത്: സജിന്‍ ബാബു


എന്നെ അത്ഭുതപ്പെടുത്തിയത് താന്‍ പഠിച്ച എല്‍ പി സ്കൂളിനോടുള്ള ഈ വലിയ മനുഷ്യന്‍റെ പ്രതിബദ്ധത ആണ് . ശ്രീധരന്‍ റിട്ടയര്‍ ചെയ്ത് നാട്ടില്‍ തമാസം ഉറപ്പിച്ചപ്പോള്‍ സ്കൂളിന്റെ നില വളരെ പരിതാപകരം ആയിരുന്നു . കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്താനും മറ്റു വിദ്യാഭ്യാസ പരിപാടികളിലും ഇടപെട്ടതിന്‍റെ ഒരു ചെറു വിവരണം അദ്ദേഹം നല്‍കി . ഇപ്പോള്‍ മുന്നൂറോളം കുട്ടികള്‍ പഠിക്കുന്നണ്ടത്രേ ,. അത് കൊണ്ട് പഴയ ക്ലാസ് മുറികള്‍ പോരാ . അറ്റകുറ്റപ്പണികള്‍ പലപ്പോഴും സ്വന്തം പണം എടുത്താണ് നടത്തിയിരുന്നത് , പക്ഷെ ഇത്തവണ ചെലവ് സര്‍ക്കാര്‍ വകയാണ് . പക്ഷെ കിട്ടുന്ന പണം നന്നായി തന്നെ ചെലവഴിക്കണം എന്ന വാശിയിലാണ് അദ്ദേഹം . അങ്ങിനെ ആണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറെഷന്‍ രണ്ടു ക്ലാസ് മുറികളുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് . പഠിച്ച സ്കൂളിനോടുള്ള ഈ ആദരവിന് നമോവാകം . ഇത് പോലെ എല്ലാവരും നാം പഠിച്ച സ്കൂളുകളോട് കരുതല്‍ കാട്ടിയാല്‍ നമ്മുടെ പൊതുവിദ്യാഭ്യാസം എന്നേ മാറിയേനെ .

ഒന്നു രണ്ടു സുഹൃത്തുക്കളുടെ കമന്റ്റ് കണ്ടതിനു ശേഷം കൂട്ടി ചേര്‍ത്തത് :
ഡി എം ആര്‍ സി സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സി അല്ലാത്തതിനാല്‍ ക്യാബിനറ്റില്‍ കൊണ്ട് പോയി ഡി എം ആര്‍ സി ക്ക് ഇതിനുള്ള അനുവാദം കൊടുത്തു

#MetroMan #പൊതുവിദ്യാഭ്യാസ_സംരക്ഷണയജ്ഞം

Advertisement