തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ സാമ്പത്തിക ഉത്തേജക പാക്കേജ് ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ഈ വര്‍ഷം പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ പദ്ധതികള്‍ അടുത്തവര്‍ഷം നടപ്പിലാവുന്നതിനാലാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. ബജറ്റിനു മുന്നോടിയായി ധനകാര്യ വിദഗ്ദ്ധന്മാരുടെ യോഗത്തില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലേക്കാണെന്ന സൂചനയാണ് മന്ത്രി പ്രസംഗത്തില്‍ നല്‍കിയത്.