ആലപ്പുഴ: ആര്‍ക്കും വിലയ്ക്കുവാങ്ങാവുന്ന ആളാണോ കോണ്‍ഗ്ര്‌സ് വക്താവ് അഭിഷേക് സിംഗ്‌വിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. സിംഗ്‌വി ലോട്ടറിക്കേസില്‍ ഹാജരായത് ഗൂഢാലോചനയുടെ ഭാഗമാണെന്ന ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിംഗ്‌വിയോടൊപ്പം യാത്രചെയ്തതിന്റെ ജാള്യത മറയ്ക്കാനാണ് ചെന്നിത്തലയുടെ ശ്രമം. തനിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന കാര്യം സിംഗ്‌വിയാണ് വ്യക്തമാക്കേണ്ടതെന്നും ഐസക് പറഞ്ഞു.

Subscribe Us:

അഭിഷേക് മനു സിംഗ്‌വി കോടതിയില്‍ ഹാജരായത് ഐസക്കും ലോട്ടറിമാഫിയയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നവെന്നാണ് ചെന്നിത്തല ആരോപിച്ചത്. താനും സിംഗ്‌വിയും ഒരേ വിമാനത്തിലാണ് കേരളത്തില്‍ എത്തിയതെങ്കിലും കോടതിയില്‍ ഹാജരാകുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.