തിരുവനന്തപുരം: തദ്ദേശവകുപ്പ് വിഭജിച്ചതിനെതിരേ തോമസ് ഐസക് രംഗത്ത്. വകുപ്പ് വിഭജനം ഗ്രാമവികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോട്ടറിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പറഞ്ഞത് മുന്‍ യു.ഡി.എഫ് സര്‍ക്കാറാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് എല്ലായ്‌പ്പോഴും ആവശ്യപ്പെട്ടിരുന്നത്. ലോട്ടറിവിഷയത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ടായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നത് സി.ബി.ഐ അന്വേഷിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.

2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തുകൊണ്ട് സി.ബി.ഐ അന്വേഷണം നടത്തിയില്ലെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.