തിരുവനന്തപുരം: സ്വകാര്യ ലോട്ടറി നിരോധനം സംബന്ധിച്ച് തുടര്‍ നടപടിക്കായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലോട്ടറി ലോബി കേരളത്തില്‍ അതിശക്തമാണ്. ഇത്തരം ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സുപ്രീം കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങള്‍ക്ക് പരിമിതിയുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചില കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടപ്പോള്‍ വിഷയം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ബോധിപ്പിക്കണമെന്നായിരുന്നു മറുപടിയെന്നും ഐസക് നിയമസഭയില്‍ പറഞ്ഞു.

അടുത്ത ഓണത്തിനു സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ക്കു ക്ഷേമനിധിക്കൊപ്പം ബോണസു നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.