തിരുവനന്തപുരം: ‘പിശുക്കനെന്ന്’ പേരു കേട്ട മന്ത്രി തോമസ് ഐസക്കിന്റെ വക എം എല്‍ എമാര്‍ക്ക് അത്യാധുനിക മൊബൈല്‍ഫോണ്‍. നിയമസഭാ സ്പീക്കറുടെ വക ലാപ്‌ടോപ്പ് ലഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഐസക്കില്‍ നിന്ന് എം എല്‍ എമാര്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. നോക്കിയ ഇ 71 മൊബൈല്‍ ഫോണുകളാണ് എല്ലാ അംഗങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത്.

ബജറ്റിന് ശേഷം ചില സമ്മാനങ്ങള്‍ നല്‍കുന്നത് കേന്ദ്രത്തില്‍ പതിവുണ്ട്. പക്ഷെ കൈവിട്ട് കളിക്കാത്ത ഐസക്കില്‍ നിന്ന് ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് എം എല്‍ എമാര്‍ പറയുന്നു. 29 ലക്ഷത്തോളം രൂപയാണ് മൊബൈലിനായി ചലവഴിച്ചിരിക്കുന്നത്.

Subscribe Us:

അതേസമയം ഇത്രയും വിലകൂടിയ ഫോണ്‍ വാങ്ങാന്‍ പണം എവിടുന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും അല്ലാതിരുന്നാല്‍ മൊബൈല്‍ തിരിച്ച് നല്‍കുമെന്നും ടി എന്‍ പ്രതാപന്‍ എം എല്‍ എ വ്യക്തമാക്കിയിട്ടുണ്ട്.