Categories

മാര്‍ട്ടിനെതിരേ സി ബി ഐ അന്വേഷണമാവാം: ഐസക്

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരേ സി ബി ഐ അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാറാണ് മാര്‍ട്ടിനെപ്പോലുള്ളവരെ കയറൂരിവിടുന്നതെന്നും ഐസക് ആരോപിച്ചു.

സാന്റിയാഗോ മാര്‍ട്ടിനെതിരേ സി ബി ഐ അന്വേഷണം നടത്താന്‍ സംസ്ഥാനം ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് നേരിട്ട് നടപടിയെടുക്കാം. മാണിക് സുബ്ബ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തിനെതിരേ സി ബി ഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത് കേന്ദന്രമാണ്. മാര്‍ട്ടിനെതിരേ നടപടിയെടുക്കാന്‍ എന്തിനാണ് കേന്ദ്രം മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി യാതൊരു സഖ്യവുമുണ്ടാക്കിയിട്ടില്ലെന്നും ഐസക് വ്യക്തമാക്കി. അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സി ബി ഐ അന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.