തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ചുമതലകളില്‍ മാറ്റം. പി.ജയരാജനെ ചിന്താ വാരികയുടെ ചുമതലയില്‍ നിന്ന് മാറ്റി. പകരം തോമസ് ഐസക്കിനെ വാരികയുടെ കണ്‍വീനറായും സി.പി.നാരായണനെ പത്രാധിപരായും നിയമിച്ചു.

ഇ. പി.ജയരാജന് ദേശാഭിമാനിയുടെയും എസ്.എഫ്.ഐയുടെയും ചുമതല നല്‍കി. കോടിയേരി ബാലകൃഷ്ണനാണ് ഡി.വൈ.എഫ്.ഐയുടെ ചുമതല. സി.ഐ.ടി.യുവിന്റെ ചുമതല പി.കെ.ഗുരുദാസനും ആനത്തലവട്ടം ആനന്ദനും നല്‍കി. എ.കെ.ബാലന് കര്‍ഷകത്തൊഴിലാളി യൂണിയന്റെ ചുമതലയും നല്‍കി.

ലോട്ടറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ബോണ്ട് വാങ്ങിയതിന്റെ പേരില്‍ ഇ.പി ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.