എഡിറ്റര്‍
എഡിറ്റര്‍
‘യോഗീ… നിങ്ങള്‍ക്ക് കേരളത്തെക്കുറിച്ച് ഒന്നുമറിയില്ല’; ആശുപത്രിയുടെ കാര്യത്തില്‍ കേരളം യു.പിയെ മാതൃകയാക്കണമെന്നു പറഞ്ഞ യോഗിയ്ക്ക് തോമസ് ഐസക്കിന്റെ മറുപടി
എഡിറ്റര്‍
Wednesday 4th October 2017 10:03pm

 

കോഴിക്കോട്: ആശുപത്രിയുടെ കാര്യത്തില്‍ കേരളം യു.പിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവാനയ്ക്കു മറുപടിയുമായി സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്. കേരളത്തെക്കുറിച്ച് ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ക്ക് ഒന്നുമറിയില്ലെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നാടിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ വികസനനേട്ടങ്ങളോ അറിയാത്ത ആദിത്യനാഥിനെപ്പോലെയല്ല കേരളമെന്നും, കേരളീയര്‍ക്ക് യു.പിയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും തോമസ് ഐസക് പറഞ്ഞു. ശിശുമരണനിരക്കില്‍ ഏറ്റവും ഒന്നാമത് യു.പിയാണെന്നും മാതൃമരണനിരക്കില്‍ രണ്ടാമതുമാണെന്നും ഐസ്‌ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള സംസ്ഥാനത്തെ മാതൃകയാക്കാന്‍ പറയുന്ന യോഗിയ്ക്ക് കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ആത്മഹത്യയും ധീരമായ ചുവടുവെയ്പ്പാണ്; നോട്ടു നിരോധനത്തിനെതിരെ ആഞ്ഞടിച്ച് അരുണ്‍ ഷൂരി


‘കേരളത്തിലെത്തിയ സ്ഥിതിയ്ക്ക് യോഗി ആദിത്യനാഥ് സംസ്ഥാനത്തിന്റെ അതിഥിയായി ഇവിടെ താമസിക്കണം. ആശുപത്രികളും സ്‌കൂളുകളും സന്ദര്‍ശിക്കണം. ആരോഗ്യസംവിധാനത്തെക്കുറിച്ചു പഠിക്കണം. യുപിയിലെ ജനങ്ങള്‍ക്ക് അതുകൊണ്ട് നല്ലതേ വരൂ’ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ ബി.ജെ.പിയുടെ ജനരക്ഷായാത്രക്കെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ കേരളം യു.പിയെക്കണ്ടു പഠിക്കണമെന്നു പറഞ്ഞിരുന്നു. യോഗിയുടെ മണ്ഡലമായ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

Advertisement