എഡിറ്റര്‍
എഡിറ്റര്‍
പങ്കാളിത്ത പെന്‍ഷന്‍: ഉമ്മന്‍ചാണ്ടി പറയുന്നതെല്ലാം നുണപ്രചരണമെന്ന് തോമസ് ഐസക്
എഡിറ്റര്‍
Tuesday 14th August 2012 1:31pm

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നതെല്ലാം തെറ്റിദ്ധാരണ പരത്തുന്നതാണ് മുന്‍മന്ത്രി തോമസ് ഐസക്. പ്രസ്താനകള്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു.

Ads By Google

സര്‍വകലാശാല ജീവനക്കാര്‍ക്ക് താന്‍ കൊണ്ടുവന്ന പെന്‍ഷന്‍ ഫണ്ടിനെ പങ്കാളിത്ത പെന്‍ഷനായി മുഖ്യമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണ്. അദേഹത്തിന്റെ വാദങ്ങള്‍ ഉപധനാഭ്യാര്‍ഥയില്‍ തന്നെ പരാജയപ്പെടുത്തിയതാണെന്നും ഐസക് പറഞ്ഞു.

സ്വതന്ത്ര്യദിനത്തില്‍ തന്നെ നുണപ്രചാരണം നടത്തുകയാണ് മുഖ്യമന്ത്രി. പങ്കാളിത്ത പെന്‍ഷന്‍ ഇടതുസര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയാണെന്ന് കാണിച്ച് മുഖ്യമന്ത്രി എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു ഐസക്.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്റെ പകുതി പോലും ഭാവിയില്‍ ലഭിക്കില്ല. പെന്‍ഷന്‍ തുക ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലഭിക്കുന്ന ലാഭം ജീവനക്കാര്‍ക്ക് വിഹിതമായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് ഇതിന്‌ പിന്നില്‍. പെന്‍ഷന്‍ ഒരിക്കലും ബാധ്യതയല്ല. പണിയെടുത്തവന്റെ അവകാശമാണത്. സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ഐസക് പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ വികലമായ നയങ്ങളാണ് ഈ സര്‍ക്കാരും തുടരുന്നത്. വനംകൊള്ള, പാടം നികത്തല്‍, നിയമന നിരോധനം തുടങ്ങിയ നടപടികള്‍ ഈ സര്‍ക്കാരും നടപ്പാക്കുകയാണ്. എ.കെ ആന്റണി നടപ്പാക്കാന്‍ മടിച്ച ആശയങ്ങളാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ നടപ്പാക്കുന്നത്. പ്രകൃതിക്കുമേലുള്ള കടന്നുകയറ്റമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും തോമസ് ഐസക് പറഞ്ഞു.

Advertisement