എഡിറ്റര്‍
എഡിറ്റര്‍
എസ്.ബി.ഐ സര്‍വ്വീസ് ചാര്‍ജ്ജ്; ഭ്രാന്തന്‍ നയം ന്യായീകരിക്കാനാകില്ല: തോമസ് ഐസക്
എഡിറ്റര്‍
Thursday 11th May 2017 2:33pm

 

തിരുവനന്തപുരം: സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനള്ള എസ്.ബി.ഐയുടെ തീരുമാനം വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്.  എസ്.ബി.ഐയുടെ ഭ്രാന്തന്‍ നയം ന്യായീകരിക്കാനാവില്ലെന്നും തോമസ് ഐസക് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.


Also read ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസല്ല; താരം മറ്റൊരാളാണ്


ഒരു ഇടപാടിന് 25രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നാണ് തീരുമാനം. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട് ഇതിനെതിരെയാണ് തോമ,സ് ഐസക് രംഗത്തെത്തിയത്.

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന നിലപാടാണ് എസ്.ബി.ഐ സ്വീകരിക്കുന്നതെന്നു പറഞ്ഞ മന്ത്രി കിട്ടാക്കടം പെരുകുന്നതാണ് ബാങ്കിന്റെ ലാഭം കുറക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


Dont miss ഇത് കൊടും ക്രൂരത, പതിനേഴുകാരന്റെ തലയറുത്ത് പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ 


ബാങ്കിന്റെ പുതിയ നിര്‍ദേശപ്രകാരം ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം. ബിസിനസ് കറസ്പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്.

Advertisement