തിരുവനന്തപുരം: പ്രണബ് മുഖര്‍ജിയുടേത് ‘വിലക്കയറ്റ ബജറ്റാ ‘ണെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതു ബജറ്റ് വീണ്ടും വിലക്കയറ്റത്തിന് കാരണമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബജറ്റ് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ നിഷേധിച്ചുവെന്നും അദ്ദേഹം അഭിപ്രാടപ്പെട്ടു. ഭക്ഷ്യ വിലയോടൊപ്പം ഇനി എണ്ണ വിലയും കുതിച്ചുയരും. കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിടുന്ന പദ്ദതികളില്‍ നിന്നെല്ലാം കേരളത്തെ ഒഴിവാക്കി. ഇത് കേരളത്തോടുള്ള ഏറ്റവും വലിയ അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കാര്‍ഷിക മേഖല സംരക്ഷിക്കാനുള്ള ഒരു നടപടിയും ബജറ്റ് മുന്നോട്ട് വെക്കുന്നില്ല.
കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളെ നിഷേധിക്കുകയോ വിലക്കയറ്റത്തിനിടയാക്കുകയോ മാത്രമല്ല കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ബജറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

Subscribe Us:

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ് ഒഴുവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടു.