thomas-isacതിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്നത് അമരവിള ചെക്ക് പോസ്റ്റിലാണെന്ന ധനമന്ത്രി തോമസ് ഐസക്. അമരവിളയില്‍ അഴിമതി നടത്തിയ നാല് ഉദ്യോഗസ്ഥരെ ഇന്നു തന്നെ സസ്‌പെന്‍ഡു ചെയ്യും. ചെക്‌പോസ്റ്റുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ഇന്നു വൈകുന്നേരം തന്നെ സ്ഥലം മാറ്റും. നാളെ മുതല്‍ അമരവിളയില്‍ കൈക്കൂലി കര്‍ശനമായി തടയുമെന്നും മന്ത്രി പറഞ്ഞു. ടാക്‌സ് ഓഫിസേഴ്‌സ് ട്രെയിനിങ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്. അവര്‍ ഇതില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ലെങ്കില്‍ ആരൊക്കെയാണെന്ന് പരസ്യപ്പെടുത്തും.

അമരവിളയിലെ അഴിമതി ഈ മേഖലയില്‍ പണിയെടുക്കുന്ന എല്ലാവര്‍ക്കും അപമാനകരമാണ്. അഴിമതി ഒരു സംസ്‌കാരമായി അമരവിളയില്‍ മാറിക്കഴിഞ്ഞു.ഐസക് വിലയിരുത്തി.