എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന ബജറ്റില്‍ നികുതി നിരക്ക് കൂട്ടില്ല: തോമസ് ഐസക്
എഡിറ്റര്‍
Tuesday 7th February 2017 8:43am

thomas-isac

 

 

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ നികുതി വര്‍ധനവ് ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റിന് വരുമാനക്കുറവും കടമെടുപ്പ് പരിധിയും തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള പ്രതികരണമായാണ് മന്ത്രി ബജറ്റൊരുക്കത്തെക്കുറിച്ച് സൂചിപ്പിച്ചത്.


Also read ബി.ജെ.പി പറഞ്ഞു പറ്റിച്ചു; ആ നെറികേടിന്റെ അതിന്റെ തിക്തഫലം അവരനുഭവിക്കും: സി.കെ ജാനു 


നികുതി സമ്പ്രദായം മാറുന്നത് കൊണ്ട് ബജറ്റില്‍ നികുതി വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ല. അക്കാര്യത്തില്‍ ആശങ്കകള്‍ വേണണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. താന്‍ ആഗ്രഹിക്കുന്ന പോലുള്ള ബജറ്റിന് വരുമാനക്കുറവും കടമെടുപ്പ് പരിധിയും തടസ്സമാണ് എങ്കിലും ബജറ്റിന് പുറത്തുള്ള മറ്റു പല മാര്‍ഗങ്ങളും തേടും.

ഇത്തവണത്തെ ബജറ്റിന്റെ വലിയ പ്രത്യേകത കിഫ്ബി വഴിയുള്ള പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു. ക്ഷേമപെന്‍ഷനുകളുടെ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisement