കൊച്ചി: മഴ മാറിയാല്‍ രണ്ട് ദിവസത്തിനകം റോഡിലെ കുഴികള്‍ അടക്കുമെന്ന് പൊതുമരാമത്തിന്റെ അധിക ചുമതലയുള്ള മന്ത്രി തോമസ് ഐസക്. കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരെത്തെ ജുലൈ അഞ്ചിനകം സംസ്ഥാനത്തെ നാഷണല്‍ ഹൈവേയിലെ മുഴുവന്‍ കുഴികളും മൂടനാവുമെന്ന് തോമസ് ഐസക് പ്രത്യേശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ കനത്ത മഴ കാരണം ഭാഗികമായി മാത്രമേ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാനായിരുന്നുള്ളു.