എഡിറ്റര്‍
എഡിറ്റര്‍
‘മന്ത്രിയായിരിക്കാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്’; വകുപ്പ് വിട്ടുനല്‍കില്ലെന്നും തോമസ് ചാണ്ടി എം.എല്‍.എ
എഡിറ്റര്‍
Tuesday 28th March 2017 8:49am

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി പറഞ്ഞു. മന്ത്രിയായിരിക്കാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും വകുപ്പ് എന്‍.സി.പി വിട്ടു നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വകുപ്പ് എന്‍.സി.പിയ്ക്ക് അവകാശപ്പെട്ടതാണ്. മുഖ്യമന്ത്രിയാണ് വകുപ്പ് കൈവശം വെയ്ക്കുന്നതെങ്കില്‍ തെറഅറില്ല. എന്നാല്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാന്‍ അനുവദിക്കില്ല. താന്‍ മന്ത്രിയാകുന്നതിന് മുഖ്യമന്ത്രിയ്ക്ക് എതിര്‍പ്പില്ല. എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ ആ നിമിഷം താന്‍ മാറിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘പ്രതിരോധിക്കാന്‍ കഴിയാത്ത പിഴവ്; ഇത് ന്യൂസ് പോണാഗ്രഫി’ ;മംഗളം ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍


എ.കെ ശശീന്ദ്രന്റെ ഫോണ്‍സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ആരംഭിച്ച മംഗളം ടെലിവിഷനാണ് ശശീന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ടത്. ഇത്തരമൊരു വാര്‍ത്ത നല്‍കിയതിന് ചാനല്‍ കടുത്ത വിമര്ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നേരിടുന്നത്.

Advertisement