കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയതുമായി ബന്ധപ്പെട്ട് കേസില്‍ മൂന്നുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഗൂഢാലോചനയില്‍ പങ്കാളിയായ അനസ്, മാഹിന്‍കുട്ടി, റഷീദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

രണ്ടുദിവസം മുമ്പാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘം തലവന്‍ ഉണ്ണിരാജയുടേ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. കൈവെട്ട് സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായെന്നതുള്‍പ്പടെയുള്ള നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരേയുള്ളത്.