ലണ്ടന്‍: ഫ്രഞ്ച് ഫുട്‌ബോളര്‍ തിയറി ഹെന്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലിലേക്കു തിരിച്ചു വരുന്നു. ആഴ്‌സണലിനു വേണ്ടി 370 മത്സരങ്ങളില്‍നിന്ന് 226 ഗോളുകള്‍ നേടിയ ഹെന്റിയാണ് അവരുടെ മികച്ച ടോപ് സ്‌കോറര്‍.

യു.എസ്.എയിലെ ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഹെന്റി രണ്ടു മാസത്തേക്കു വായ്പ അടിസ്ഥാനത്തിലാണ് ആഴ്‌സണലിലെത്തുന്നത്.
34 വയസുകാരനായ ഹെന്റി 2007 ലാണ് ആഴ്‌സണല്‍ വിട്ടത്.

Subscribe Us:

മാര്‍ച്ചില്‍ ന്യൂയോര്‍ക്കിലേക്കു തിരിച്ചു പോകുന്ന തിയറി ഹെന്റിയ്ക്ക് പ്രീമിയര്‍ ലീഗിലെ ഏഴു മത്സരങ്ങളില്‍ കളിക്കാനാകുമെന്നാണ് കരുതുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ക്ലബുകള്‍ക്കെതിരേയുള്ള മത്സരങ്ങളാണ് ഇതില്‍ പ്രധാനം.

എഫ്.എ. കപ്പ് മത്സരങ്ങളിലും എ.സി.മിലാനെതിരേയുളള ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും ആഴ്‌സണലിനു വേണ്ടി ഹെന്റി കളിക്കും. ക്ലബിനെ അടുത്തറിയാവുന്ന താരമെന്ന നിലയിലാണ് ഹെന്റിയെ കൊണ്ടുവരുന്നതെന്ന് ആഴ്‌സണല്‍ കോച്ച് ആഴ്‌സെ വെംഗര്‍ പറഞ്ഞു.

Malayalam News

Kerala News In English