എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ തിവാരി സമ്മതിച്ചു; അവന്‍ എന്റെ പുത്രന്‍ തന്നെ
എഡിറ്റര്‍
Monday 3rd March 2014 3:11pm

thiwari

ന്യൂദല്‍ഹി: ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ രോഹിത് ശേഖര്‍ തന്റെ മകനാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡിതിവാരി സമ്മതിച്ചു.

ടി.വിയിലൂടെയാണ് തിവാരി ഇക്കാര്യം അറിയിച്ചത്. തിവാരി തന്റെ പിതാവാണെന്ന്  പ്രഖ്യാപിക്കാന്‍ വേണ്ടി 2008ലാണ് രോഹിത് നിയമപോരാട്ടം തുടങ്ങിയത്.

എന്നാല്‍ ആദ്യം തിവാരി രോഹിത് തന്റെ മകനാണെന്നത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടെങ്കിലും അതിനും തിവാരി ആദ്യം വിസമ്മതിച്ചു.

ഒടുവില്‍ പരിശോധനാഫലത്തില്‍ രോഹിത് തിവാരിയുടെ മകനാണെന്ന് തെളിഞ്ഞതോടെയാണ് മകനാണെന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഉജ്വല ശര്‍മ്മയാണ് രോഹിതിന്റെ അമ്മ.

Advertisement