എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ ജീവിതം തനിക്കുമുണ്ട് : തിവാരി
എഡിറ്റര്‍
Wednesday 30th May 2012 3:40pm

ന്യൂദല്‍ഹി : സ്വകാര്യജീവിതം എല്ലാവര്‍ക്കുമുണ്ടെന്നും അതുസ്വകാര്യമായി തന്നെ തുടരണമെന്നും എല്ലാവര്‍ക്കും അതിന് അവകാശമുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. ഡി. തിവാരി.

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതൃത്വ വിവാദത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താനൊരു ഗാന്ധിയനാണെന്നും നല്ല പ്രതിഛായയുമായി തുടര്‍ന്നും ജീവിക്കണമെന്നാണ് ആഗ്രഹമെന്നും കേസില്‍ താന്‍ കുറ്റവിമുക്തനാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചാനലിനോട് പറഞ്ഞു.

തിവാരിയുടെ മകനാണെന്ന് അവകാശപ്പെട്ട് 2008 ല്‍ രോഹിത് ശേഖറും അമ്മ ഉജ്ജ്വല ശര്‍മ്മയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡി. എന്‍. എ പരിശോധനക്കായി ശനിയാഴ്ച്ച ഇവര്‍ രക്തസാമ്പിളും നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച ജില്ലാ ജഡ്ജി മുമ്പാകെ തിവാരിയും രക്തസാമ്പിള്‍ നല്‍കി.

Advertisement