എഡിറ്റര്‍
എഡിറ്റര്‍
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പുരുഷന്‍മാര്‍ ഗൂഗിളില്‍ തിരഞ്ഞത് പുരുഷദിനത്തെ പറ്റി
എഡിറ്റര്‍
Thursday 9th March 2017 2:49pm

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പുരുഷന്‍മാര്‍ ഏറ്റവും കൂടുതലായി ഗൂഗിളില്‍ തിരഞ്ഞത് പുരുഷ ദിനത്തെ പറ്റി. ഗൂഗിള്‍ പുറത്ത് വിടുന്ന സെര്‍ച്ച് ഡാറ്റയിലണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.

തിരച്ചിലുകളുടെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. കര്‍ണാടകയില്‍ നിന്നാണ് അന്താരാഷ്ട്ര പുരുഷ ദിനത്തിനായി ഏറ്റവും കൂടുതല്‍ തിരച്ചിലുകള്‍ ഉണ്ടായത്. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളും പിറകേയുണ്ട്. പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത് മധ്യപ്രദേശാണ്. ആറാംസ്ഥാനമാണ് കേരളത്തിന്.

നവംബര്‍ 19-നാണ് ലോകം പുരുഷദിനം ആചരിക്കുന്നത്. സ്ത്രീകള്‍ വര്‍ഷങ്ങളായി വലിയ സഹനങ്ങള്‍ നേരിടുന്നുവെന്നും കാര്യങ്ങള്‍ ഇന്ന് മാറിവരികയാണെന്നും ഒറാക്കിളില്‍ എഞ്ചിനീയറായ അമിത് മിശ്ര പറഞ്ഞു. പുരുഷ ദിനത്തിനേക്കാള്‍ പ്രാധാന്യം വനിതാ ദിനത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ അവശവിഭാഗമായി പരിഗണിക്കുന്നതിനാലാണ് അവര്‍ക്ക് വേണ്ടി പ്രത്യേക ദിവസം പതിച്ചു നല്‍കിയിരിക്കുന്നതെന്നും ഇതെല്ലാം സ്ത്രീശാക്തീകരണത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ മാത്രമാണെന്നും ദല്‍ഹി സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ വിദഗ്ദന്‍ പാപിയാ ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.

Advertisement