എഡിറ്റര്‍
എഡിറ്റര്‍
ലേബര്‍ റൂമായി റെയില്‍വേ പ്ലാറ്റ്‌ഫോം; പ്രസവമെടുത്തത് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍; പ്ലാറ്റ്‌ഫോമില്‍ യുവതിയ്ക്ക് സുഖപ്രസവം
എഡിറ്റര്‍
Thursday 22nd June 2017 4:49pm

 

താനെ: പൂര്‍ണ്ണഗര്‍ഭിണിയായ യുവതി റെയില്‍വേസ്റ്റഷനില്‍ വെച്ച് പ്രസവിച്ചു. പ്രസവമെടുത്തതാകട്ടെ റെയില്‍വേ സുരക്ഷാ സേനയിലെ വനിതാ കോണ്‍സ്റ്റബിളും. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

പൂര്‍ണ്ണഗര്‍ഭിണിയായ മീനാക്ഷി ജാദവും ഭര്‍ത്താവായ സന്ദേശ് ജാദവും ഡോക്ടറെ കാണാനായി ഘാട്‌കോപറിലേക്ക് പോകാനായാണ് താനെ സ്‌റ്റേഷനിലെ 10-ആം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയത്. പെട്ടെന്നാണ് മീനാക്ഷിയ്ക്ക് പ്രസവവേദന ഉണ്ടായത്.


Also Read: നോമ്പ് തുടങ്ങിയാല്‍ മലപ്പുറത്ത് ഒരു ഹിന്ദുവിനും പച്ചവെള്ളം കുടിക്കാന്‍ പറ്റില്ല; തീവ്ര വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും ഗോപാലകൃഷ്ണന്‍


വേദന അസഹനീയമായതോടെ യുവതി നിലവിളിക്കാന്‍ തുടങ്ങി. ഇത് ആര്‍.പി.എഫ് കോണ്‍സ്റ്റബിളായ ശോഭമൊട്ടെ യുവതിയുടെ സഹായത്തിനെത്തിയത്. ഉടന്‍ തന്നെ പുതപ്പ് ഉപയോഗിച്ച് മറച്ച് പ്ലാറ്റ്‌ഫോമില്‍ തന്നെ പ്രസവിക്കാനുള്ള സൗകര്യം ഇവര്‍ സജ്ജമാക്കി.

ശോഭയുടെ സഹായത്തിനായി യാത്രക്കാരിയായിരുന്ന ഒരു നേഴ്‌സും അപ്പോഴേക്ക് എത്തിയിരുന്നു. അധികം താമസിയാതെ തന്നെ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞുനിലവിളി മുഴങ്ങി.


Don’t Miss: കള്ളനോട്ടടിക്ക് പിടിയിലായ രാകേഷ് ഏഴാച്ചേരി കള്ളപ്പണ മുന്നണികള്‍ക്കെതിരായ ബി.ജെ.പി പ്രചരണയാത്രയുടെ പ്രചരണ പോസ്റ്ററിലുള്ളയാള്‍


പ്ലാറ്റ്‌ഫോമിലെ സുഖപ്രസവത്തിന്റെ വാര്‍ത്ത സെന്‍ട്രല്‍ റെയില്‍വേ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. കുഞ്ഞുവാവയേയും എടുത്ത് നില്‍ക്കുന്ന ശോഭമൊട്ടെയുടെ ചിത്രവും റെയില്‍വേ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍പ് ഛത്രപതി ശിവാജി ടെര്‍മിനസിലായിരിക്കുമ്പോള്‍ മറ്റൊരു യുവതിയുടെ പ്രസവവും ശോഭ എടുത്തിട്ടുണ്ട്. വിമാനത്തില്‍ വെച്ച് യുവതി പ്രസവിച്ചതും ആ കുഞ്ഞിന് ജെറ്റ് എയര്‍വേയ്‌സ് ആജീവനാന്ത വിമാനയാത്ര സൗജന്യമാക്കിയെന്നതുമായ വാര്‍ത്ത പുറത്തുവന്നിട്ട് ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് താനെയില്‍ നിന്നുള്ള ഈ വാര്‍ത്തയെന്നതും കൗതുകമാണ്.

സെന്‍ട്രല്‍ റെയില്‍വേയുടെ ട്വീറ്റ്:

Advertisement