എഡിറ്റര്‍
എഡിറ്റര്‍
സച്ചിനും പിന്മുറക്കാര്‍ക്കും സ്വപ്‌നത്തില്‍ പോലും നേടാന്‍ കഴിയാത്ത നേട്ടവുമായി പാകിസ്ഥാന്‍ താരം; ഏകദിന ക്രക്കറ്റിലെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ചറി ഈ ‘നാട്ടിന്‍പുറത്തുകാരന്റെ’ പേരില്‍
എഡിറ്റര്‍
Friday 26th May 2017 4:38pm

കറാച്ചി: ഏകദിന ക്രിക്കറ്റില്‍ ഒരു താരമെടുക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍ എന്ന റെക്കോര്‍ഡ് ഇനി പാകിസ്ഥാന്‍ പ്രാദേശിക കളിക്കാരന്‍ ബിലാല്‍ ഇര്‍ഷാദിന് സ്വന്തം. 175 പന്തില്‍ 320 റണ്‍സാണ് ഈ 26 കാരന്‍ നേടിയത്.

പാകിസ്ഥാന്‍ പ്രാദേശിക ക്ലബ് ശഹീദ് അലം ബക്സിന്റെ താരമായ ബിലാല്‍ ഫസല്‍ മഹമൂദ് ഇന്റര്‍ ക്ലബ് ചാമ്പ്യന്‍സ് ലീഗില്‍ അല്‍ റഹ്മാന്‍ ക്രിക്കറ്റ് ക്ലബിനെതിരെയാണ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്.


Also Read: കന്നുകാലി കശാപ്പ് നിരോധനം ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനുള്ള മോദിയുടെ ശ്രമമെന്ന് ജി. സുധാകരന്‍: ഫ്യൂഡല്‍ രീതിയിലേക്ക് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു


മത്സരത്തില്‍ ബിലാലിന്റെ പ്രകടനത്തിലെ മികവില്‍ ടീം നാല് വിക്കറ്റിന് 556 റണ്‍സെടുത്തു. ബിലാല്‍ സഹതാരം സാക്കിര്‍ ഹുസൈനുമായിച്ചേര്‍ന്ന് 364 കൂട്ടുക്കെട്ട് സൃഷ്ടിച്ചു. 215 ല്‍ ഗെയ്ലും മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്നെടുത്ത 372 പാര്‍ട്ണര്‍ഷിപ്പിന് കീഴില്‍ രണ്ടാമതാണ് ഇത്.

ലിസ്റ്റ് എ ക്രിക്കറ്റ് ചാമ്പ്യന്‍സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ട് താരം അലി ബ്രൗണിന്റെ 268 ആണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇന്ത്യന്‍ താരം രോഹിത ശര്‍മയുടെ 264 ആണ്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ദല്‍ഹി യുവതാരം മോഹിത് അഹ്ലാവത് 72 പന്തില്‍ നിന്ന് 302 റണ്‍സെടുത്തും ഞെട്ടിച്ചിരുന്നു. താരത്തിന്റെ പ്രകടനത്തിന്റെ മികവ് കണക്കിലെടുത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തങ്ങളുടെ ടീമിലെടുത്തിരുന്നെങ്കിലും ഐ.പി .എലില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.


Don’t Miss: ‘ഞാനെന്ത് കഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കും’; കന്നുകാലി കശാപ്പ് നിരോധനം ഫാസിസത്തിന്റെ കടന്ന് കയറ്റമെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ


ലിസ്റ്റ് എ മത്സരങ്ങളില്‍ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി നേടിയത് 1975 ല്‍ അലന്‍ ബോറോ നേടിയ 202ആണ്. ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റില്‍ പ്രണവ് ധനവാദേ 2016ല്‍ 1009 റണ്‍സെടുത്തിരുന്നു. ഇങ്ങനെയൊക്കെ അത്ഭുത പ്രതിഭകളുടെ മത്സരമാണ് ക്രിക്കറ്റ്.

Advertisement