എഡിറ്റര്‍
എഡിറ്റര്‍
‘ബ്ലൈന്‍ഡ് ഡേറ്റ് മുതല്‍ ഫാസ്റ്റസ്റ്റ് ഷവര്‍ വരെ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിരാടിന്റെ പഴയ അഭിമുഖം
എഡിറ്റര്‍
Friday 11th August 2017 9:16pm

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പെണ്‍കുട്ടികളുടെ പ്രിയങ്കരനാണ്. കളിയിലെന്ന പോലെ ലുക്കിലും മുന്നില്‍ തന്നെയാണ് വിരാട്. ലോകം മുഴുവന്‍ വിരാടിന് ഫാന്‍ ഫോളോയിംഗ് ഉണ്ട്.

എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയൊന്നുമല്ലായിരുന്നു. അന്ന് ടീമിലിടം നേടാന്‍ ശ്രമിക്കുന്ന യുവതാരം മാത്രമായിരുന്നു. ആ കാലത്ത് ഒരു ചാനലിന് നല്‍കിയ വിരാടിന്റെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡീയയില്‍ വൈറലായി മാറിയിരിക്കുന്നത്.

എം.ടിവിയ്ക്ക് വേണ്ടി പ്രശസ്ത വി.ജെ അനുഷ ദണ്ഡേകാറായിരുന്നു വിരാടിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. രസകരമായിരുന്നു ചോദ്യങ്ങളെല്ലാം ഉത്തരങ്ങളെല്ലാം അതിലും രസകരം. യോര്‍ക്കര്‍ എന്ന റാപ്പിഡ് ഫയര്‍ റൗണ്ടിലായിരുന്നു വിരാട് അനുഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

Advertisement