എഡിറ്റര്‍
എഡിറ്റര്‍
പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിന്നും പൂവും ചെടിച്ചട്ടിയും മാത്രമല്ല ബസ് സ്റ്റോപ്പു വരെ ഉണ്ടാക്കാമെന്ന് തെളിയിച്ച് ഒരു ഗ്രാമം
എഡിറ്റര്‍
Thursday 11th May 2017 11:47am

ഹൈദരാബാദ്: ബസ് സ്റ്റോപ്പുണ്ടാക്കുന്നത് എങ്ങനെ? കല്ലും മണലും സിമന്റും ഇഷ്ടികയുമൊക്കെ ചേര്‍ത്ത് വച്ച്, എന്നായിരിക്കും ഉത്തരമല്ലേ. എന്നാല്‍ തെറ്റി. ബസ് സ്റ്റോപ്പുണ്ടാക്കാന്‍ ഇതൊന്നും വേണ്ട, പിന്നെയോ? വെറും പ്ലാസ്റ്റിക്ക് കുപ്പികള്‍ മാത്രം മതി. കൂടെ രണ്ടോ നാലോ മുളവടികളും. കേള്‍ക്കുമ്പോള്‍ വിശ്വാസം തോന്നുണ്ടാകില്ല, പക്ഷെ സംഗതി സത്യമാണ്. അതറിയണമെങ്കില്‍ ഹൈദരാബാദിലെ സ്വരൂപ് നഗറിലെത്തിയാല്‍ മതി.

വല്ലഭന് പുല്ലും ആയുധം എന്ന് ഓര്‍മിപ്പിക്കുന്നതാണ് ഹൈദരാബാദിലെ സ്വരുപ് നഗറിലെ ബസ്സ് സ്റ്റോപ്പ്. ഇത് നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ബോട്ടിലും മുളയും ഉപയോഗിച്ചാണ്.


Also Read: ‘എന്റെ ജീവിതത്തില്‍ ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതാണ്’ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ റസ്റ്റോറന്റില്‍ കയറിയ ആള്‍ പറയുന്നു


ബാംബു ഹൗസിന്റെ റീസൈക്കിള്‍ ഇന്ത്യ എന്ന ക്യാംപയിനിന്റെ ഭാഗമായാണ് ഈ വിചിത്രമായ ബസ്സ്‌സ്റ്റോപ്പ് നിര്‍മാണം. പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന പ്ലാസ്റ്റിക്കിനെ ഒരു വിധത്തിലും അതിന് അനുവദിക്കില്ലെന്നാണ് ബാംബു ഹൗസിന്റെ തീരുമാനം.

ഒരു ആക്രിക്കടയില്‍ നിന്നാണ് ബസ്സ്‌സ്‌റ്റോപ്പ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ അധികൃതര്‍ സ്വന്തമാക്കുന്നത്. സാമഗ്രികള്‍ എന്നാല്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ മാത്രം.

എട്ട് അടി ഉയരമുള്ള ഈ ബസ്സ്‌സ്റ്റോപ്പ് നിര്‍മാണത്തിന് 1000ത്തോളം പ്ലാസ്റ്റിക് കുപ്പികളും മുളയും ലോഹ തൂണുകളും ആവിശ്യമായി വന്നു. ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി വ്യാപിപ്പിക്കണമെന്നും ഇത് കല്ലും സിമന്റും ഉപയോഗിച്ച് നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞതാണെന്നും. ബാംബു ഹൗസ് വക്താക്കള്‍ പറഞ്ഞു.


Don’t Miss:‘ആ വെളുപ്പിന്റെ ജീനിങ്ങെടുത്തേ…’; സല്‍പുത്രനും പുത്രിയ്ക്കും ജന്മം നല്‍കാനുള്ള സംഘപരിവാര്‍ ‘ഐഡിയകളെ’ പൊളിച്ചടുക്കി ഇന്‍ഫോ ക്ലിനികിലെ ഡോക്ടര്‍മാര്‍


പ്ലാസ്റ്റിക് സംസ്‌കരണത്തിന് പുതുവഴി കണ്ടെത്തിയിരിക്കുകയാണ് ഹൈദരാബാദിലെ ഈ പ്രകൃതി സൗഹൃദ സംഘം

Advertisement