കോഴിക്കോട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനു സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ ദേവസ്വം ബോര്‍ഡില്‍ നിലവിലുള്ള ജീവനക്കാരില്‍ 96 ശതമാനവും മുന്നോക്കകാരാണെന്ന കണക്കുകള്‍ പുറത്ത വിട്ട് കേരള കൗമുദി ദിനപത്രം. ഇന്ന് പുറത്തിറങ്ങിയ പത്രത്തില്‍ പി. അഭിലാഷാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ 96 ശതമാനവും മുന്നോക്കകാരാണെന്ന കണക്കുകള്‍ പുറത്തുവിട്ടത്.


Also Read: സ്വത്തുക്കള്‍ തട്ടിയെടുത്തു; മുന്‍ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ മറഡോണ


സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഏറെ വിവാദങ്ങളിലേക്ക് നീങ്ങുമ്പോഴാണ് നിലവിലും ദേവസ്വം ബോര്‍ഡിനു കീഴില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം പേരും മുന്നോക്കകാരാണെന്ന കണക്കുകള്‍ പുറത്തുവരുന്നത്.

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 6120 പേരില്‍ 5,870 പേരും മുന്നോക്ക സമുദായത്തില്‍പ്പെട്ടവരാണെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് പറയുന്നത്. ഇത് ജീവനക്കാരുടെ 95.91 ശതമാനം വരും.

ജീവനക്കാരില്‍ 82 ശതമാനം പേര്‍ നായര്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്. 5020 നായര്‍ സമുദായക്കാരാണ്, ബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്ന 850 പേരും നിലവില്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഇത് ജീവനക്കാരുടെ 13.88 ശതമാനമാണ്.


Dont Miss: ‘കളിക്കാന്‍ വരട്ടെ’; ഇന്ത്യാ-പാക് ക്രിക്കറ്റിനു മോദിയുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ


ഈഴവ വിഭാഗത്തില്‍പ്പെട്ട 207 പേരാണ് ദേവസ്വംബോര്‍ഡിനു കീഴിലുള്ളത്. ഇതാകട്ടെ 3.38 ശതമാനം. ദളിതുകള്‍ പരമാവധി 20 പേരാണെന്നും ഇത് 0.32 ശതമാനം മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.

ദേവസ്വംബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലെന്ന വാദമുന്നയിച്ചാണ് സര്‍ക്കാര്‍ മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.