എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് എസ്.എഫ്‌.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
എഡിറ്റര്‍
Monday 20th January 2014 2:11pm

sfi-guruvayoor

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം.

കോളജുകള്‍ക്ക് സ്വയംഭരണം അനുവദിക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നിയമസഭാ കവാടത്തിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.

മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

പാലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളമുണ്ടാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമമുണ്ടായതിനെ തുടര്‍ന്ന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Advertisement