കോട്ടയം: കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തു നിന്നും മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തീരുമാനം ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോട്ടയം സീറ്റ് ഇടതുമുന്നണിയില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്.

അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനുള്ള സ്‌ക്രീനിംഗ് കമ്മറ്റി ഇന്ന് വൈകീട്ട് ദില്ലിയില്‍ ചേരുന്നുണ്ട്. ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.