തിരുവനന്തപുരം: പാലക്കാട്ടെ അട്ടപ്പാടിയില്‍ ഭൂമികൈയ്യേറ്റം സര്‍ക്കാറിന്റെ അറിവോടെയാണെന്ന് യു ഡി എഫ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഭൂമി വില്‍പ്പന നടത്തിയത് സംസ്ഥാന സര്‍ക്കറിന്റെ മൗനാനുവാദത്തോടെയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഭൂമാഫിയയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് പരസ്യമായ വെല്ലുവിളിയാണ് നടത്തുന്നത്. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുന്നത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.