thiruvanchoor radhakrishnanകോട്ടയം: കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി യുദ്ധത്തിനില്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് കൂടിയാലോചിക്കാന്‍ മൂന്നാറിലേക്കുള്ള യാത്രയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഒറ്റപ്പെട്ട കൈയേറ്റത്തിന്റെ മറവില്‍ വന്‍കിട കൈയേറ്റങ്ങള്‍ രക്ഷിക്കാനുളള ഒരു ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ കൈയേറ്റം നടത്തിയെന്ന് കണ്ടാല്‍ സര്‍വകക്ഷിയോഗം വിളിച്ച് പരിഹാരം തേടുമെന്നും പുനരധിവാസം ഒരുക്കിയ ശേഷം കൈയേറ്റഭൂമിയില്‍ നിന്ന് പാവപ്പെട്ടവരെ ഒഴിപ്പിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Subscribe Us: