എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: അന്വേഷണസംഘത്തിന് പാരിതോഷികം നല്‍കണമെന്ന് തിരുവഞ്ചൂര്‍
എഡിറ്റര്‍
Wednesday 22nd January 2014 1:50pm

thiruvanchoor-radhakrishnan

തിരുവനന്തപുരം: ടിപി വധക്കേസ് മികച്ച രീതിയില്‍ അന്വേഷിക്കുകയും കുറ്റവാളികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണസംഘത്തിന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിനന്ദനം.

ടി.പി വധക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ജീവന്‍പണയം വച്ചാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. അന്വേഷണത്തെ വിമര്‍ശിക്കുന്ന ശുദ്ധാത്മാക്കള്‍ നിയമവശം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരന്തരം രാഷ്ട്രീയ കൊലപാതകം നടന്നുകൊണ്ടിരുന്ന സമയത്താണ് ടി.പി വധക്കേസ് നടന്നത്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

യഥാര്‍ഥ പ്രതികളെ ഒളിപ്പിക്കുകയും വ്യാജ പ്രതികളെ ഹാജരാക്കുകയും ചെയ്യുന്നതു കൊണ്ടാണ് അങ്ങനെ സംഭവിച്ചിരുന്നത്. എന്നാല്‍ പഴുതടച്ച അന്വേഷണമാണ് അന്വേഷണസംഘം ഈ കേസില്‍ നടത്തിയത്.

ടി.പി വധക്കേസിലെ ഗൂഡാലോചനയില്‍ പങ്കെടുത്ത 5 പേരെയും കൊലയാളിസംഘത്തിലെ 7 പേരെയും കുറ്റക്കാരായി കോടതി കണ്ടെത്തി. അന്വേഷണത്തിന്റെ തുടക്കം മുതല്‍ മികച്ച രീതിയിലാണ് പോലീസ് കേസ് അന്വേഷിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പ്രത്യേക കോടതി വിധി വന്നസാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement