എഡിറ്റര്‍
എഡിറ്റര്‍
കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു; തിരുവഞ്ചൂര്‍
എഡിറ്റര്‍
Tuesday 28th January 2014 12:04pm

thiruvanchoor-radhakrishnan

തിരുവനന്തപുരം: ടി.പി വധക്കേസില്‍ കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും കോടതി ശിക്ഷ വിധിച്ചിരിക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കേസില്‍ പങ്കാളികളായ ഗൂഡാലോചകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് വലിയ നേട്ടമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഡാലോചന, തെളിയിക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. ഈ കേസിലെ പ്രത്യേകത ഗൂഡാലോചന തെളിയിക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല കൊലയാളികള്‍ക്ക് കൃത്യമായ ശിക്ഷയും നല്‍കി എന്നതാണ്.

കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകാന്‍ ഈ വിധി കാരണമാകട്ടെ എന്നതാണ് തന്റെ കാഴ്ചപ്പാട്.

കേസിന്റെ തുടക്കം മുതല്‍ സംസ്ഥാനത്ത് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകത്തെ അവസാനിപ്പിക്കാനായി അന്വേഷണം മുന്നോട്ട് പോകണം എന്നായിരുന്നു ഒരു പോംവഴി.

അതിനാണ് കേസ് അന്വേഷണത്തിന് വേണ്ടി പ്രശസ്തരായ അന്വേഷണ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് സംഘത്തെ നിയോഗിച്ചത്.

താന്‍ സി.പി.ഐ.എമ്മു മായി കൂട്ടുചേര്‍ന്നു എന്ന് പറഞ്ഞ് നടന്നവര്‍ ഇപ്പോള്‍ എവിടെ പോയി, ഇത് വരമ്പത്ത് മുണ്ടിട്ടിരുന്ന് മീന്‍ വരുമ്പോള്‍ കൊത്തുന്ന കൗശലമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കേസില്‍ തെളിവുകള്‍ തുടക്കത്തില്‍ ദുര്‍ബലമായിരുന്നു. ദൃക്‌സാക്ഷികളുടെ എണ്ണവും കുറവായിരുന്നു. കൊലപാതകം നടന്ന് പിന്നേറ്റ് കണ്ടെത്തിയ വണ്ടിയ്ക്കകത്ത് കിട്ടിയ തെളിവകുകള്‍ സംഘത്തെ കണ്ടെത്തുന്നതിന് സഹായിച്ചു.

മുംബൈയിലും പൂനെയിലും ഗോവയിലുമെല്ലാ ഈ കൊലയാളി സംഘത്തെ തിരഞ്ഞ് അന്വേഷണസംഘം പോയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ മുംബൈയില്‍ പോയി താമസിച്ചിട്ടുണ്ട്. അസാധാരണമായ കഷ്ടപ്പാടുകള്‍ സഹിച്ചാണ് കൊലയാളി സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത്.

ഒഞ്ചിയത്തും വടകരയിലും കണ്ണൂരിലുമായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മിക്കപ്പോഴും പാര്‍ട്ടിയുടെ സൈഡ് ആയിട്ടുള്ള വ്യക്തികളല്ലാത്തവരായ വ്യക്തികളെ മാത്രമാണ് കൊലയാളികളായി ചിത്രീകരിച്ച് കോടതിക്ക് മുന്നില്‍ എത്തിച്ചത്.

ഗൂഡാലോചനക്കാര്‍ എന്നും തിരശീലയ്ക്ക് പിന്നില്‍ മാത്രമേ നിന്നിട്ടുള്ളൂ. സാധാരണഗതിയില്‍ ഗൂഡാലോചനക്കാര്‍ പ്രതികളായി വന്നുപെടാറില്ല.

അതില്‍ നിന്നെല്ലാം മാറി ടി.പി കേസില്‍ കൊലയാളികളേയും ഗൂഡാലോചകരേയും എല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement