Categories

ഡി.സി.സി ഓഫീസ് ആക്രമണം: അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി തിരുവഞ്ചൂര്‍

thiruvanchoor-radhakrishnan

കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി ഓഫീസിനെതിരായ അക്രമ സംഭവം വളരെ ഗൗരവത്തോടെ കാണുന്നതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

പി. കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഉര്‍ജ്ജിതമാക്കാന്‍ എറണാകുളം റേഞ്ച് ഐ.ജി പത്മകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികളെ കണ്ടുപിടിക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനു നേരെ കല്ലേറ് നടന്നത്. മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. രാവിലെ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.

പുതിയ ഓഫിസ് മന്ദിര നിര്‍മാണം നടക്കുന്നതിനാല്‍ വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ ഡി.സി.സി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

ഷുക്കൂര്‍ കേസില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഡി.സി.സി ഓഫിസ് അടിച്ചുതകര്‍ത്തിരുന്നു.