കോട്ടയം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്ക് തന്നെ ശകാരിക്കാന്‍ അധികാരമുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകംഷ്ണന്‍. കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

മനോരമ ന്യൂസിലെ ‘നേരെ ചൊവ്വെ’ പരിപാടിയില്‍ സംസാരിക്കവെ  തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ  സുകുമാരന്‍ നായര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് തിരുവഞ്ചൂര്‍ പ്രതികരിച്ചത്.

രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി ആഭ്യന്തരവകുപ്പ് നല്‍കണമെന്ന എ.കെ. ആന്റണിയുടെ നിര്‍ദേശം അട്ടിമറിക്കപ്പെട്ടുവെന്നും അഭിപ്രായ വ്യത്യാസത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും രമേശ് ചെന്നിത്തലയെ വെട്ടാന്‍ ഇതിനായി ഒന്നിച്ചെന്നും സുകുമാര്‍ നായര്‍ പറഞ്ഞിരുന്നു.

എന്നാല്‍ എന്‍.എസ് ജനറല്‍ സെക്രട്ടറി തന്നെ മൂലക്കിരുത്തിയിട്ടില്ലെന്നും  രാജ്യത്തിനു വേണ്ടി വലിയ സേവനങ്ങള്‍ ചെയ്യുന്ന സംഘടനയാണ് എന്‍.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു. സാമുദായിക നേതാക്കാള്‍ തീവ്രവാദികളല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.

ഇതേസമയം, തിരുവഞ്ചൂര്‍ നന്ദിയുള്ള നായരാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.