എഡിറ്റര്‍
എഡിറ്റര്‍
വളപട്ടണം എസ്.ഐയ്‌ക്കെതിരെ ഉടന്‍ നടപടിയെടുക്കാനാകില്ല: തിരുവഞ്ചൂര്‍
എഡിറ്റര്‍
Saturday 3rd November 2012 3:05pm

കോട്ടയം: കെ. സുധാകരന്‍ എം.പിയുടെ പരാതിപ്രകാരം വളപട്ടണം എസ്.ഐയ്‌ക്കെതിരെ ഉടന്‍ നടപടിയെടുക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

കണ്ണൂരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ ഓരോരുത്തരുടേയും സ്വഭാവത്തെയും സംസ്‌ക്കാരത്തെയും സൂചിപ്പിക്കുന്നതാണെന്നും അത്തരം കാര്യങ്ങളില്‍ താന്‍ പ്രതികരിച്ചതുകൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വളപട്ടണം സി.ഐയ്‌ക്കെതിരെ സുധാകരന്റെ പരാതി ലഭിച്ച് അരമണിക്കൂറിനകം താന്‍ അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. എന്നാല്‍ ധൃതിപിടിച്ച് നടപടിയെടുക്കണമെന്ന തരത്തിലുള്ള ശുപാര്‍ശകള്‍ ആര് നടത്തിയാലും പരിഗണിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം വളപട്ടണം സംഭവത്തില്‍ നടപടിയുണ്ടാകില്ലെന്ന് കെ. സുധാകരന് ഉറപ്പുനല്‍കിയ ഉന്നത ഉദ്യോഗസ്ഥന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

നിയമവിരുദ്ധമായ കാര്യം പൊലീസ് സ്‌റ്റേഷനില്‍ ചെന്നു കാണിച്ച് അതില്‍ നടപടിയില്ലെന്ന് ഉറപ്പു നല്‍കിയ ഉദ്യോഗസ്ഥന്‍ ആരാണെന്നു പിണറായി ചോദിച്ചു. ക്രിമിനലുകളെ ക്രിമിനലുകളായി തന്നെ കാണണം.

സര്‍ക്കാര്‍ പക്ഷേ ഇവരെ സംരക്ഷിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. മലപ്പുറത്ത് ഡി.വൈ.എഫ്‌.ഐ യോഗത്തില്‍   സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement