തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന രണ്ടു കവര്‍ച്ച കേസുകളിലെയും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

Ads By Google

ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്.എ.ടി ബറ്റാലിയന്റെ പാസിങ്‌ ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തലസ്ഥാനത്ത് വിദേശ മലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

അന്വേഷണത്തില്‍ കേരള പോലീസിനെ കര്‍ണാടകം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളാ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തെ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട്. ചില കവര്‍ച്ചാ കേസുകള്‍ പോലീസ് ഗൗരവമായിത്തന്നെ എടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്യുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.