എഡിറ്റര്‍
എഡിറ്റര്‍
കേസ് അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കാന്‍ കഴിയില്ല: തിരുവഞ്ചൂര്‍
എഡിറ്റര്‍
Friday 29th June 2012 1:01pm

കൊച്ചി: കേസ് അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കി പോകാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെളിവിനനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. അല്ലാതെ രാഷ്ട്രീയം നോക്കിയല്ല.  നീതിയും തെളിവുകളുമാണ് അന്വേഷണത്തിലെ പ്രധാന ഘടകങ്ങള്‍. അന്വേഷണ സംഘത്തെക്കുറിച്ച് ആക്ഷേപമില്ലാത്ത സാഹചര്യത്തില്‍ സി.പി.ഐ.എം പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. അന്വേഷണസംഘത്തില്‍ ആത്മവിശ്വാസമുണ്ട്. ജനങ്ങള്‍ക്കും പോലീസ് അന്വേഷണത്തെ വിശ്വാസമാണ്. കുറ്റവാളികളല്ലാത്ത ഒരാള്‍ പോലും ശിക്ഷിക്കപ്പെടില്ല. കൂടുതല്‍ അറസ്റ്റുകള്‍ വഴി സത്യങ്ങള്‍ ഓരോന്നായി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Advertisement