അടൂര്‍: സംസ്ഥാനത്തെ പൊലീസിലെ പെരുമാറ്റദൂഷ്യമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പോലീസ് സേനയെ ശുദ്ധീകരിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള 133 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക്
ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടൂരില്‍ കേരള ആംഡ് ഫോഴ്‌സ് പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊലീസിനെ ശുദ്ധീകരിച്ചു മുന്നോട്ടു പോകാനാണു സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുള്ള പ്രക്രിയ തുടരുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജനങ്ങളുമായി സൗഹൃദത്തിലായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിശീലനമാണ് പുതിയ സേനക്ക് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.