തിരുവനന്തപുരം: ഐ.പി.എസ് നല്‍കുന്നതിന് തയ്യാറാക്കിയിരിക്കുന്നവരുടെ പട്ടികയില്‍ കളങ്കിതരായ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

Ads By Google

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണ് ഐ.പി.എസിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. അവരില്‍ തന്നെ അര്‍ഹരല്ലാത്തവര്‍
ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.

ഐ.പി.എസിന് അര്‍ഹതിയില്ലാത്ത ഒരാള്‍ പോലും ലിസ്റ്റില്‍ കയറില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട എന്നു വാദിക്കുന്നവര്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തെ ശരിവയ്ക്കുകയാണ്.

എന്നാല്‍ സാധാരണ പോലീസിന്റെ അന്വേഷണത്തെ വിമര്‍ശിക്കുന്നവര്‍ അതിനെ ന്യായീകരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു