ന്യൂദല്‍ഹി: ദൈവവിശ്വാസം ഇല്ലാത്തവര്‍ ദൈവകാര്യങ്ങളില്‍ ഇടപെടുന്നതെന്തിനെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ദേവസ്വം ബോര്‍ഡ് ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ദൈവ വിശ്വാസമുണ്ടെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ സി.പി.ഐ.എം എം.എല്‍.എ.മാര്‍ക്കും വോട്ട് ചെയ്യാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വേണമെങ്കില്‍ സി.പി.ഐ.എമ്മിന് ദേവസ്വം ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടാമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ഓര്‍ഡിനന്‍സ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തത് സ്ത്രീകളെ അവഹേളിക്കുന്നതിന് തുല്യമാണ്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അഴിമതിക്ക് വേണ്ടിയുള്ളതാണെന്നും പിണറായി കുറ്റപ്പെടുത്തി.