എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന്റെ അക്രമസമരം സര്‍ക്കാരിന്റെ ആയുസ് വര്‍ധിപ്പിക്കും: തിരുവഞ്ചൂര്‍
എഡിറ്റര്‍
Monday 4th November 2013 9:41am

thiruvanchoor-radhakrishnan

ഇടുക്കി: സി.പി.ഐ.എം അക്രമസമരം തുടരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആയുസ് വര്‍ധിപ്പിക്കുകയെയുള്ളൂവെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

മുഖ്യമന്ത്രി കുടുംബമായി താമസിക്കുന്ന വസതി രാവും പകലും ഉപരോധിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് യോജിച്ചതല്ല.

ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുന്നത് കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അഞ്ച്മാസമായി ഉമ്മന്‍ ചാണ്ടിയെ സി.പി.ഐ.എം വേട്ടയാടുകയാണ്. സര്‍ക്കാരിന്റെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കാതെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് അംഗീകരിച്ചാല്‍ രാജ്യത്ത് ആര്‍ക്കും ഭരിക്കാനാവില്ല.

അശരണര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ജനസമ്പര്‍ക്കവുമായി ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെയാണ് കണ്ണൂരില്‍ കല്ലെറിഞ്ഞത്.

കഴിഞ്ഞ അഞ്ചുവര്‍ഷം സി.പി.ഐ.എം ഭരിച്ചപ്പോള്‍ അവര്‍ എന്തുകൊണ്ട് ഇത്തരം ജനോപകാര പരിപാടികള്‍ നടപ്പാക്കിയില്ലെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ടി.പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഒരു വര്‍ഷമായി മലബാറില്‍ രാഷ്ട്രീയ കൊലപാതകം നടക്കാത്തത് ഭരണത്തിന് ലഭിക്കുന്ന പൊന്‍തൂവലാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement