Administrator
Administrator
പി.സി ജോര്‍ജ്ജിനെ ഒറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല: തിരുവഞ്ചൂര്‍
Administrator
Tuesday 13th September 2011 10:47am

thiruvanchoorതിരുവനന്തപുരം: രാഷ്ട്രപതിക്ക് കത്തയച്ചതിന്റെ പേരില്‍ പി.സി ജോര്‍ജ്ജിനെ ഒറ്റപ്പെടുത്തുന്നുവെന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സി.ജെ.എമ്മിനെതിരെ പി.സി. ജോര്‍ജ്ജ് രാഷ്ട്രപതിക്ക് പരാതി അയച്ചതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.

Advertisement