എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ തട്ടിപ്പ്: വണ്ടി പോയതിന് ശേഷം കൈ കാണിച്ചിട്ട് എന്ത് കാര്യമെന്ന് തിരുവഞ്ചൂര്‍
എഡിറ്റര്‍
Friday 14th June 2013 12:04pm

thiruvanchoor-radhakrishnan

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടനെ നടപടിയെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

വണ്ടി പോയതിന് ശേഷം കൈ കാണിച്ചിട്ട് എന്ത് കാര്യമെന്നും സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

Ads By Google

അതേസമയം, സോളാര്‍ തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ചീഫ് വിപ്പ് പി.സി ജോര്‍ജ് അറിയിച്ചു. എന്നാല്‍ തന്റെ മുന്നറിയിപ്പ് മുഖ്യമന്ത്രി തള്ളികളയുകയാണ് ചെയ്‌തെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഇക്കാര്യം ആഭ്യന്തര മന്ത്രിയെ മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ ‘വണ്ടി പോയതിന് ശേഷം കൈ കാണിച്ചിട്ട് എന്താണ് കാര്യമെന്നായിരുന്നു മറുപടി.’

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ എ.ഡി.ജി.പിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, സലീം എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് സഭയില്‍ ഇന്ന് വീണ്ടും പ്രതിപക്ഷം ബഹളം വെച്ചതോടെയാണ് സ്റ്റാഫംഗങ്ങളെ മാറ്റാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

Advertisement