എഡിറ്റര്‍
എഡിറ്റര്‍
ടി.പിയ്ക്ക് സുരക്ഷ നല്‍കാതിരുന്ന് വി.എസെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
എഡിറ്റര്‍
Saturday 22nd March 2014 10:55am

thiruvanchoor-radhakrishnan

കോട്ടയം: ടി.പി. ചന്ദ്രശേഖരന് സംരക്ഷണം നല്‍കാതിരുന്നത് വി.എസ് അച്യുതാനന്ദനാണെന്ന് പറഞ്ഞ് വനം റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വി.എസിനെതിരെ തിരിച്ചടിച്ചു.

വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ടി.പിയ്ക്ക് നേരെ ആദ്യ വധശ്രമം ഉണ്ടായതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വി.എസിന് വേണ്ടിയാണ് ടി.പി എല്ലാം ചെയ്തതെന്നും ഇതെല്ലാം വി.എസിന് മറക്കാനാവുമോ എന്നും വി.എസ് ടി.പിയെ തള്ളിപ്പറയുന്നത് കഷ്ടമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പുന്നപ്ര വയലാര്‍ സമരത്തെ വി.എസ് വിറ്റ് കാശാക്കിയെന്നും സമരം തന്നെ ജീവിതം എന്ന പുസ്തകം ഇതിന് തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു.

ടി.പിയെ വിറ്റത് താനല്ലെന്നും ടി.പി വധം പുസ്തകമാക്കി വിറ്റ് കാശാക്കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് വി.എസ് ആരോപിച്ചിരുന്നു. ജിവന ഭീഷണിയുണ്ടെന്ന് കാണിച്ച് ടി.പി യു.ഡി.എഫ് സര്‍ക്കാറിന് പരാതി നല്‍കിയിരുന്നെന്നും സംരക്ഷണം ആവശ്യപ്പെട്ട ടി.പിയ്ക്ക് അത് നല്‍കാതിരുന്നെന്നും വി.എസ് കുറ്റപ്പെടുത്തി. ടി.പിയുടെ വധത്തിന് കൂട്ട് നിന്നവരാണ് ഇപ്പോള്‍ ദു:ഖം പ്രകടിപ്പിയ്ക്കുന്നതെന്നും വി.എസ് ആരോപിച്ചിരുന്നു.

അതേ സമയം വി.എസ് ഉടഞ്ഞ വിഗ്രഹമാണെന്നും അദ്ദേഹത്തിന്റെ പതനമാണ് ഇപ്പോള്‍ കാണുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement