Categories

മൂന്നാറില്‍ 455.33 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചതായി റവന്യൂമന്ത്രി

thiruvanchoor radhakrishnanഇടുക്കി: മൂന്നാറില്‍ 455.33 ഏക്കര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചതായി റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മൂന്നാറില്‍ ഒരു കാരണവശാലും ഇനി അനധികൃതകയ്യേറ്റം അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒഴിപ്പിക്കലിന് സമയപരിധിയില്ല. ഒഴിപ്പിക്കല്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കും. മറ്റ് പ്രദേശങ്ങളിലെ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കും. പാവങ്ങളുടെ പരാതി പരിഗണിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കയ്യേറ്റം സംബന്ധിച്ച കോടതിനടപടികള്‍ തുടരും. സര്‍ക്കാരിന്റെ ഭാഗം കോടതിയെ അറിയിക്കുമെന്നും റവന്യൂമന്ത്രി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.