Administrator
Administrator
മൂന്നാറില്‍ അരൂപികളായ കയ്യേറ്റക്കാര്‍: തിരുവഞ്ചൂര്‍
Administrator
Tuesday 12th July 2011 3:14pm

thiruvanchoor radhakrishnanതിരുവനന്തപുരം: മൂന്നാറില്‍ അരൂപികളായ കയ്യേറ്റക്കാരാണുള്ളതെന്ന് റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒഴിപ്പിക്കല്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവുമായി വാഗ്വാദത്തിനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമാധാനപരമായ ഒഴിപ്പിക്കലിനെ പ്രതിപക്ഷനേതാവ് പിന്തുണക്കുമെന്ന് കരുതുന്നു. അതിനുള്ള രാഷ്ട്രീയ ധാര്‍മികതയും ഔചിത്യവും അദ്ദേഹം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Advertisement