എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
എഡിറ്റര്‍
Thursday 20th March 2014 8:58am

thiruvanchoor-radhakrishnan

തിരുവനന്തപുരം: തിരുവനന്തപുരം: വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അല്‍പസമയത്തിനകം അദ്ദേഹം വനം സന്ദര്‍ശിക്കും. അന്വേഷണം ഏത്് രീതിയില്‍ നടത്തണമെന്ന് വനം സന്ദര്‍ശിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാട്ടുതീ സംബന്ധിച്ച് ഉന്നത വനപാലകസംഘം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ വയനാട്ടിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് വനംവകുപ്പ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് വയനാട്ടില്‍ വിവിധയിടങ്ങളിലായി കാട്ടു തീ പടര്‍ന്നത്.  20 കിലോമീറ്റര്‍ ചുറ്റളവിലുള്ള 1200ഓളം വനമേഖലയാണ് കത്തിനശിച്ചത്. ഒരേ സമയം തന്നെ പലയിടങ്ങളിലായി തീ പടര്‍ന്നത് സംഭവത്തില്‍ അസ്വാഭാവികതയുള്ളതായി തോന്നാനിടയാക്കിയിരുന്നു.

അതിനിടെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഇന്നലെ തീപിടിത്തമുണ്ടായി.

ഇതിനിയെ കാടിന് തീയിടുന്നതിനിടെ കഴിഞ്ഞ ദിവസം ഒരാളെ പിടികൂടിയിരുന്നു. എടമന സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളാണ് കാടിനു തീയിടുന്നതിനിടെ വയനാട് നോര്‍ത്ത് ഡിവിഷന്‍ വരയാന്‍ ചുള്ളിവനത്തിനടുത്ത് പിടിയിലായത്.

Advertisement